തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജില്‍ പെട്ട പുത്തന്കു ളം കുടുംബത്തില്‍ അദ്ധ്യാപകനായിരുന്ന പി. എല്‍. ജോര്‍ജിന്റെയും ഏലിക്കുട്ടിയുടെയും മൂത്ത മകനായി 1953 ജൂണ്‍ 3 ന് ജനിച്ചു . സ്കൂള്‍ വിദ്യാഭ്യാസം നെയ്യശ്ശേരി (1958-62) , കോടിക്കുളം (1962-68) എന്നിവി ടങ്ങളില്‍. ഉപരി വിദ്യാഭ്യാസം തൊടുപുഴ ന്യൂമാന്‍ കോളെജ് (1968-73), കാര്യവട്ടം യൂണിവേര്സിടി സെന്ടറിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപാര്‍ട്ട്മെന്റ് (1973-76) എന്നീ സ്ഥാപങ്ങളില്‍. എസ്എസ്എല്‍സി പരീക്ഷയില്‍ മെറിറ്റ് സ്കോളര്‍ഷിപ്പും ബി.എസ്.സിക്ക് (മാത്തമാറ്റിക്സ് മെയിന്‍) കേരള യൂണിവേര്സിടിയില് രണ്ടാം റാങ്കും എം. എസ്.സിക്ക് (സ്റ്റാറ്റിസ്റ്റിക്സ്) ഒന്നാം റാങ്കും എം.ഫില്‍ ന് എ ഗ്രേഡും നേടിയിട്ടുണ്ട് .
ഇരുപത്തഞ്ചുവര്ഷത്ത ഔദ്യോഗികജിവിതം ഭാരതീയ റിസേര്‍വ് ബാങ്കി ന്റെ മുംബൈ ഓഫീസിലും നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റുറല്‍ ഡെവലപ്പ് മെന്ടിന്റെ (NABARD) മുംബൈ, തിരുവന ന്തപുരം, പൂന എന്നിവിടങ്ങളിലെ കാര്യാലയങ്ങളിലും ആയിരുന്നു . 2001 സെപ്റ്റംബര്‍ 29 ന് നാബാര്‍ഡില്‍ നിന്ന് സ്വയം വിരമിച്ചു . തുടര്‍ന്ന് സിസ്റ്റം ഫിലോസഫി ആവിഷ്കരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് .
ഇതുവരെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ :
1, സപ്തലോക ദര്‍ശനം – സംഗ്രഹം (2004)
2, ജീവനും പരിണാമവും (2015)
3, Origin of Universe (2018, paperback and eBook)
4, Life and Mind (2018, paperback and eBook)
5, Discovery of Reality (2019, paperback and eBook)
6, പ്രപഞ്ച ശാസ്ത്രവും ദർശനവും (2022)
7, System Philosophy about Universe (2023)
ഭാര്യ : അന്നമ്മ (മോളി).
മകള്‍ : ജോവാന.
മകന് : സഗുണ്‍.
വിലാസം : പുത്തന്‍കുളം ഹൌസ്, ചെരുകരകുന്ന് , ചങ്ങനാശ്ശേരി, കോട്ടയം ജില്ല — 686101