TO
ബഹുമാന്യ ശ്രീ. പി. ജെ. ജോസഫ്, MLA & Ex-Minister,
പാലത്തിനാല്‍ വീട് , പുറപ്പുഴ , തൊടുപുഴ – 685583.
=============================
സാര്‍, നെയ്യശ്ശേരി പുത്തന്കുളം കുടുംബാംഗം ആണ് ഞാന്‍ . എന്‍റെ ഗവേഷണത്തെപ്പറ്റിയും “പ്രപഞ്ച ശാസ്ത്രവും ദര്‍ശനവും” എന്ന പുതിയ പുസ്തകത്തെപ്പറ്റിയും പരിചയപ്പെടുത്തുന്ന ഒരു നോട്ടീസ് ഇതോടൊപ്പം അയക്കുന്നു . GPAY മുഖാ ന്തിരം ഒരു കോപ്പി വാങ്ങി എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
അങ്ങ് കേരള കോണ്‍ഗ്രസ് പാര്‍ടിയുടെ സമുന്നത നേതാവും ചെയര്‍മാനും ആണല്ലോ . ആ നിലക്ക് പാര്‍ടിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി എനിക്കുള്ള ആശങ്ക ഇതോടൊപ്പം അറിയിക്കട്ടെ.
സാറിന്റെ പാര്‍ടിയുടെ പ്രവര്‍ത്തനം കുറെ കൊല്ലങ്ങളായി തളര്‍ന്ന മട്ടിലാണെന്നു പൊതുവായ അഭിപ്രായം ഉണ്ട് . കൂടുതല്‍ യുവത്വമുള്ള മറ്റു നേതാക്കള്‍ ( ശ്രീ ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലെ പ്രശസ്തരായവര്‍ ) ഇപ്പോള്‍ ഉറങ്ങുന്ന മട്ടാണ് . അവര്‍ക്ക് ഊര്‍ജം കൊടുത്ത് ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ അനുവദിക്കെണ്ടതല്ലേ ?
സാറിന്‍റെ പ്രായവും പ്രശ്നങ്ങളും കാരണം ഈ പാര്‍ട്ടി അപ്രസക്തമാകുന്ന, പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു . FIRST AND SECOND LINE LEADERS നെ കാലേകൂട്ടി വളര്‍ത്തിയെടുക്കുകയും മുന്‍ നിരയിലേക്ക് കൊണ്ടുവ രികയും ചെയ്യാന്‍ സാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയാണ് . ഇതൊരു അപേക്ഷ കൂടിയാണ് .
കര്‍ഷകര്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടി ഇപ്പോളില്ല എന്നത് ഒരു ദുരവസ്ഥയാണല്ലോ . അനേകം കര്‍ഷകസംഘടനകള്‍ കൂണ് പോലെ മുളച്ചിട്ടുണ്ട് . പക്ഷെ അവര്‍ക്ക് ശക്തമായ നേതൃത്വം ഇല്ല ; യോജിപ്പോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല . അതിനാല്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയ ശക്തി ഇല്ല എന്ന കാര്യം വളരെ വ്യക്ത മാണ് . നിയമസഭയില്‍ കര്‍ഷകര്‍ക്ക് വേണ്ടി വാദിക്കാനും സമരമുഖം തുറക്കാനും MLA മാര്‍ തയാറാകുന്നില്ല . കേരള രാഷ്ട്രീയത്തിന്റെ അപചയമാണ് അതെന്നു ഉറപ്പിച്ചു പറയാം. ഇതിനു ഒരു മാറ്റം ആവശ്യമല്ലേ ? . സാറിന്‍റെ കേരള കോണ്‍ഗ്രസ് പാര്‍ടിയുടെ ദൌത്യവും ഉത്തരവാദിത്വവും അതാണെന്നു എനിക്ക് തോന്നുന്നു . കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റി അവഗാഹനമുള്ള വിദഗ്ധരുടെ പഠനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സംവിധാനമുണ്ടാകണം .
കര്‍ഷകര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നയപരിപാടി ആവിഷ്കരിച്ചാല്‍ സാറിന്‍റെ കേരള കോണ്‍ഗ്രസ് പാര്‍ടിക്കു മുന്നേറ്റ മുണ്ടാകും . ജോസ് കെ മാണിയുടെ പാര്‍ട്ടിയെ കടത്തിവെട്ടാന്‍ അങ്ങനെ സാധിക്കും എന്നാണ് എന്‍റെ അഭിപ്രായം .
ജോസഫ് സാറിന്‍റെ സജീവമായ ചിന്തക്ക് വേണ്ടി ഈ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് .
എന്ന് സ്നേഹപൂര്‍വ്വം , ക്ഷേമാശംസകളോടെ ,
ജോര്‍ജ് ലുക്ക് (25-01- 2023)